ന്യൂഡൽഹി: ആദായ നികുതി വകുപ്പ് മരവിപ്പിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിച്ചു തുടങ്ങി.
പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾ ബാക്കിനിൽക്കെ യൂത്ത് കോൺഗ്രസിൻ്റേതുൾപ്പെടെ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചതായി കോൺഗ്രസ് അറിയിച്ചത്.
ഡൽഹി ഐടിഎടിയിൽ (Income Tax Appellate Tribunal) കോൺഗ്രസ് അപ്പീൽ നൽകിയതിന് പിന്നാലെയാണ് അക്കൗണ്ട് പ്രവർത്തിച്ചു തുടങ്ങിയത്.
കോൺഗ്രസ് ട്രഷർ അജയ് മാക്കനാണ് പാർട്ടിയുടെ നാല് അക്കൗണ്ടുകൾ മരവിപ്പിച്ചതായി വാർത്താസമ്മേളനം വിളിച്ച് അറിയിച്ചത്.
ആദായനികുതി വകുപ്പ് മരവിപ്പിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തെ തന്നെ മരവിപ്പിച്ചുവെന്നായിരുന്നു അജയ് മാക്കൻ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്