ബീദർ: കർണാടകയിലെ ബീദറിലെ ആനദൂര ഗ്രാമത്തിൽ മൂന്ന് ദിവസം മൃതദേഹം കിടന്നിരുന്ന ടാങ്കിലെ വെള്ളം കുടിച്ചു നാട്ടുകാർ. ഗ്രാമവാസിയായ രാജു ഷൈലേഷ് (27) ദാമ്പത്യ തർക്കത്തെ തുടർന്ന് മാർച്ച് 27 ന് ടാങ്കിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ ഇക്കാര്യമറിയാതെ ആണ് നാട്ടുകാർ വെള്ളം സാധാരണപോലെ ഉപയോഗിച്ചത്.
തുടർന്ന് മൃതദേഹം അഴുകിയതോടെ ടാപ്പുകളിൽ മലിനജലം ലഭിച്ചപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം ടാങ്കിൽ നിന്ന് പുറത്തെടുത്തത്.
രാജുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാളുടെ ഭാര്യ ആറുമാസം മുമ്പ് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. അതിനുശേഷം തിരിച്ചെത്തിയില്ല. തുടർന്ന് നിരാശനായ രാജു ടാങ്കിൽ ചാടി ജീവനൊടുക്കിയതായി അമ്മ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം ഗ്രാമവാസികൾ മലിനജലം കഴിച്ചതിനാൽ മുൻകരുതൽ നടപടിയായി ഗ്രാമത്തിൽ ആരോഗ്യവകുപ്പ് താൽക്കാലിക മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസർ ഡോ. ധ്യാനേശ്വര് നീർഗുഡി ഗ്രാമവാസികളോട് നിർദ്ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്