ഡൽഹി: ഐഐടിയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഐഐടിയുടെ ദ്രോണഗിരി ഹോസ്റ്റലിലാണ് സംഭവം ഉണ്ടായത്. മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശി സഞ്ജയ് നെർക്കറാണ് മരിച്ചത്. 24 വയസായിരുന്നു.
വിദ്യാർത്ഥി ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ കുടുംബം ആശങ്കയിലായതോടെയാണ് മറ്റുള്ളവർ മുറിയിൽ ചെന്ന് നോക്കിയത്. അപ്പോഴാണ് സഞ്ജയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അവസാന വർഷ എം ടെക്ക് വിദ്യാർത്ഥിയായിരുന്നു. അതേസമയം എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്