കേന്ദ്ര ബജറ്റ എന്നത് കേവലം ഒരു സാമ്പത്തിക രേഖയായി മാത്രമാണ് നാം പലപ്പോഴും കണക്കാക്കാറുള്ളത്. സര്‍ക്കാരിന്റെ വാര്‍ഷിക കണക്കവതരണമായി കണക്കുന്നതാണ് നമ്മളില്‍ പലരുടെയും ഏറ്റവും വലിയ വീഴ്ച. കാരണം പലപ്പോഴും ഈ ബജറ്റ് നമ്മുടെ വ്യക്തിപരമായ ധനകാര്യ വിഷയങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചോ, അതിന്റെ അനന്തരഫലങ്ങളെ കുറിച്ചോ നാം ഒട്ടും ബോധവാന്മാരല്ല.
ഓരോ കേന്ദ്ര ബജറ്റും യഥാര്‍ത്ഥത്തില്‍ ഓരോ പൗരന്റെയും ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതാണ്. അത് കേവലമായ സാമ്പത്തിക നയങ്ങളിലെ പരിഷ്‌കാരങ്ങളും മറ്റ് വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും മാത്രമല്ല. കേന്ദ്ര ബജറ്റിന്റെ പൂര്‍ണരേഖ വയ്ക്കുകയാണെങ്കില്‍ നമ്മുടെ ജീവിതത്തിനെ അത് എങ്ങനെ സ്വാധീനിക്കുമെന്ന് ഒരു പരിധിവരെ നമുക്ക് മനസിലാക്കാം.
ഓരോ കേന്ദ്ര ബജറ്റും നമ്മുടെ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഏതൊക്കയെന്ന് പരിശോധിക്കാം:
നികുതി
കേന്ദ്ര ബജറ്റില്‍ നിങ്ങളുടെ സ്വകാര്യ ധനകാര്യത്തെ ബാധിച്ചേക്കാവുന്ന പ്രധാന മേഖലകളില്‍ ഒന്ന് നികുതിയാണ്. ആദായ നികുതി സ്ലാബുകളിലോ കിഴിവുകളിലോ മാറ്റം പോലെയുള്ള നികുതി നിയമങ്ങളിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഏതൊരു പ്രഖ്യാപനവും വ്യക്തികളുടെ ആദായ നികുതി ബാധ്യതയെ നേരിട്ട് ബാധിക്കുന്നതാണ്. ഇത് സാധാരണ പൗരന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റം ചെറുതായിരിക്കില്ല.
പലിശ നിരക്ക്
സ്വകാര്യ ധനകാര്യത്തെ സ്വാധീനിച്ചേക്കാവുന്ന മറ്റൊരു മേഖല പലിശ നിരക്കുകളിലെ മാറ്റങ്ങളാണ്. സ്ഥിര നിക്ഷേപങ്ങളും, ഹോം ലോണുകളും പോലുള്ള വിവിധ സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ പലിശ നിരക്കിലെ മാറ്റം ഈ ഉല്‍പ്പന്നങ്ങളിലെ നിങ്ങളുടെ വരുമാനത്തെ നേരിട്ട് ബാധിക്കും. അത് മോശമായ രീതിയിലാണ് നിങ്ങളിലേക്ക് എത്തുന്നതെങ്കില്‍ ജീവിത നിലവാരത്തെ ബാധിക്കുമെന്ന് ഉറപ്പാണ്.
പിഎഫ്-ഇപിഎഫ്ഒ സംഭാവനകള്‍
ജീവനക്കാരും തൊഴിലുടമകളും പ്രൊവിഡന്റ് ഫണ്ടിലേക്കും (പിഎഫ്) എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലേക്കും (ഇപിഎഫ്ഒ) സംഭാവന നല്‍കേണ്ട അടിസ്ഥാന ശമ്പളത്തിന്റെ ശതമാനത്തിലെ ഏതെങ്കിലും സംഭവ വികാസങ്ങള്‍ ഒരു വ്യക്തിയുടെ ഇന്‍ഹാന്‍ഡ് ശമ്പളത്തെയും വിരമിക്കല്‍ സമ്പാദ്യത്തെയും കാര്യമായി ബാധിക്കും.
സബ്സിഡികളും ക്ഷേമ പദ്ധതികളും
സബ്സിഡികള്‍, ക്ഷേമ പദ്ധതികള്‍ എന്നിവയിലെ പ്രകടമായ മാറ്റങ്ങളിലൂടെ ഈ ബജറ്റ് നിങ്ങളുടെ സ്വകാര്യ ധനകാര്യത്തെ സ്വാധീനിക്കും. പാചക വാതകവും വളവും പോലുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ സബ്സിഡികളിലെ മാറ്റങ്ങള്‍ അല്ലെങ്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജുകളിലെ സബ്സിഡി പോലും ഈ ഉല്‍പ്പന്നങ്ങളുടെ വിലയെ നേരിട്ട് ബാധിക്കുകയും വ്യക്തികളുടെ മൊത്തത്തിലുള്ള ജീവിതച്ചെലവിനെ സ്വാധീനിക്കുകയും ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്