മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു ആശുപത്രി അധികൃതര്‍. വയറിലും മൂത്രനാളത്തിലും ഉണ്ടായ അണുബാധയെ തുടര്‍ന്നാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ ചികിത്സ നല്കിക്കൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആന്റിബയോട്ടിക് ചികിത്സ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുന്നതായും ഡോക്ടർമാർ അറിയിച്ചു.
ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനുമുമ്പ് ജനുവരി മാസത്തില്‍ ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും പിന്നീട് ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തിരുന്നുവെന്നും ആണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മണ്ഡല പുനർനിർണ്ണയം: 'പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ' എന്ന് വിശേഷിപ്പിച്ച് ശശി തരൂർ
വിനോദ് കാംബ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരം; സഹായഹസ്തവുമായി സച്ചിൻ ടെണ്ടുൽക്കറും ക്രിക്കറ്റ് ലോകവും
ഇന്ത്യയുടെ മിസൈൽ കരുത്തിന് പിന്നിലെ പെൺകരുത്ത്; അഗ്നി പുത്രി ടെസി തോമസിന്റെ വിസ്മയിപ്പിക്കുന്ന
'അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിലവസരം, വധുവിന് പട്ടുസാരിയും ഒരു പവൻ സ്വർണവും'; പ്രകടന