ബലാത്സംഗ കേസില്‍ ജയിലില്‍; വിവാദ ആള്‍ ദൈവത്തിന് പരോള്‍ നല്‍കരുതെന്ന് ഹൈക്കോടതി

MARCH 1, 2024, 2:05 PM

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് പരോള്‍ നല്‍കുന്നതിനെ വിലക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. മാത്രമല്ല ഗുര്‍മീത് റാം റഹീമിന് തുടര്‍ച്ചയായി പരോള്‍ അനുവദിച്ചതില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആശങ്ക ഉന്നയിച്ചു.

തുടര്‍ച്ചയായ പരോള്‍ കിട്ടുന്ന ഗുര്‍മീദിന് കോടതിയുടെ അനുമതിയില്ലാതെ ഇനി പരോള്‍ നല്‍കരുതെന്നാണ് കോടതി നിര്‍ദ്ദേശം.  ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീദിനെ അടുത്തിടയും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു.

നവംബറില്‍ 23 ദിവസത്തെ പരോള്‍ കൂടാതെയാണ് അടുത്തിടെയും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ പത്ത് മാസത്തിനിടെ ഏഴ് തവണ ഗൂര്‍മീദിന് പരോള്‍ ലഭിച്ചു.

നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കിടയില്‍ ഒന്‍പത് തവണ പരോളില്‍ അദ്ദേഹം പുറത്തിറങ്ങി. ഇപ്പോള്‍ പരോളിലുള്ള ഗുര്‍മീത്, പരോള്‍ തീരുന്ന ദിവസമായ മാര്‍ച്ച് പത്തിന് തിരിച്ചെത്തുന്നെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പ്രതിഭാഗം പറഞ്ഞ തീയതിയില്‍ കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി ആവശ്യമായ കസ്റ്റഡി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. കൂടാതെ മുമ്പുള്ള ഇത്തരം ക്രിമിനലുകളില്‍ എത്ര പേര്‍ക്ക് ഇതുവരെ പരോള്‍ അനുവദിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹരിയാന സര്‍ക്കരിനോട് കോടതി നിര്‍ദ്ദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam