മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയിൽ

FEBRUARY 15, 2024, 6:30 PM

ബംഗളൂരു : മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയിൽ. ശ്വാസം സംബന്ധമായ അസുഖങ്ങളും, ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടർന്നാണ് ദേവഗൗഡയെ എയർപോർട്ട് റോഡിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 3 ദിവസമായി അദ്ദേഹത്തിന് പനിയും ചുമയും ഉണ്ടായിരുന്നുവെന്ന് കുടുംബം അറിയിച്ചു. മൂന്ന് ദിവസമായി അദ്ദേഹം സ്വവസതിയിൽ ചികിത്സയിലായിരുന്നു.

നിലവിൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹം ആശുപത്രി വിടുമെന്നും കുടുംബം അറിയിച്ചു.ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

vachakam
vachakam
vachakam

ആറ് തവണ ലോക്സഭാംഗം, ഏഴ് തവണ നിയമസഭാംഗം  കർണാടക മുൻ മുഖ്യമന്ത്രി എന്ന നിലകളിലും ശ്രദ്ധേയമായ വ്യക്തിത്വമാണ് എച്ച്.ഡി.ദേവഗൗഡയുടേത്. 1998-ൽ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ദേവഗൗഡ 1998-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസനിൽ നിന്ന് വീണ്ടും പാർലമെൻ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam