താജ്മഹലിനെ ശിവക്ഷേത്രമായി ഉടൻ പ്രഖ്യാപിക്കണം: ആഗ്ര കോടതിയിൽ ഹർജി

MARCH 28, 2024, 2:02 PM

ന്യൂ ഡൽഹി: താജ്മഹലിനെ ശിവക്ഷേത്രമായി ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ ഹർജി.ഭഗവാൻ ശ്രീ തേജോ മഹാദേവിന്‍റെ രക്ഷാധികാരിയും യോഗേശ്വർ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്‍റുമായ അഭിഭാഷകൻ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

താജ്മഹലിനെ ശിവക്ഷേത്രമായ തേജോ മഹാലയമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.ഇതിന് പുറമെ താജ്മഹലിലെ എല്ലാ ഇസ്ലാമിക പ്രവർത്തനങ്ങളും അനുയോജ്യമല്ലാത്ത മറ്റ് ആചാരങ്ങളും നിർത്തിവയ്‌ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്

ഹർജി അടുത്ത മാസം ഒൻപതാം തീയതി കോടതി പരിഗണിക്കും.താജ് മഹലിലെ ഉറൂസ് നിരോധിക്കണമെന്ന് അവശപ്പെട്ട് ഹിന്ദു മഹാസഭ അടുത്തിടെ ആഗ്ര കോടതിയെ സമീപിച്ചിരുന്നു.

vachakam
vachakam
vachakam

ENGLISH SUMMARY: Harji In agra court against taj mahal



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam