ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ദീര്‍ഘനേരം സംഭാഷണം നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
കൂടാതെ ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പുടിന്‍ ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഉക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ പങ്കുവെച്ചതിന് റഷ്യന്‍ പ്രസിഡന്റിനോട് നന്ദി പറയുകയും ചെയ്തു.
'എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി വളരെ മികച്ചതും വിശദസുദീര്‍ഘവുമായ ഒരു സംഭാഷണം നടത്തി. ഉക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ പങ്കുവെച്ചതിന് ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഞങ്ങളുടെ ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും ഞങ്ങള്‍ അവലോകനം ചെയ്തു, ഇന്ത്യ-റഷ്യ പ്രത്യേകവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രസിഡന്റ് പുടിന് ആതിഥേയത്വം വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്