ഗാന്ധിനഗർ : തലമുടിയിൽ എണ്ണ തേക്കാത്തതിന് മുടി മുറിച്ച് ശിക്ഷിച്ച കായികാധ്യാപകനെ പുറത്താക്കി. ജാംനഗറിലെ സ്വാമിനാരായൺ ഗുരുകുൽ സ്കൂളിലാണ് സംഭവം. തലയിൽ എണ്ണ തേക്കാതെ സ്കൂളിലേക്ക് വന്ന കുട്ടിയുടെ മുടി ടീച്ചർ ബ്ലേഡ് വെച്ച് മുറിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ജില്ല വിദ്യഭ്യാസ മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.നിസ്സാര കാര്യങ്ങൾക്ക് പോലും കഠിന ശിക്ഷകളാണ് സ്കൂളിൽ നിന്നും വിദ്യാർഥികൾ നേരിടുന്നതെന്ന് രക്ഷാകർത്താക്കൾ ആരോപിച്ചു.പുസ്തകം എടുക്കാൻ മറന്നാൽ നൂറ് തവണ ഏത്തമിടീക്കുന്നത് പോലുള്ള ശിക്ഷകൾ കാരണം സ്കൂളിന്റെ പേര് കേൾക്കുന്നത് പോലും കുട്ടികൾക്ക് പേടിയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.
മുടി മുറിച്ച സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ അധ്യാപകനെ പിരിച്ചുവിട്ടതായി സ്ക്കൂൾ ഡയറക്ടർ ശശിബെൻ ദാസ് സ്ഥിരീകരിച്ചു.കായികാധ്യാപകൻ വിദ്യാർഥിനിയുടെ മുടി മുറിച്ചത് ശരിയായ നടപടിയല്ലെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ പിരിച്ചു വിട്ടതെന്നും ശശിബെൻ വ്യക്തമാക്കി.
കേസിൽ വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
