ദില്ലി: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ, പഞ്ചാബ് കേഡറിലുള്ള മുൻ ഐ എസ് എസ് ഉദ്യോഗസ്ഥൻ ഡോ. സുഖ്ബീർ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്.
തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാൻ ഉടൻ യോഗം ചേരും. വോട്ടെടുപ്പിന് പൂർണ്ണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഫെബ്രുവരിയിൽ അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ച ശേഷം പകരം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അരുൺ ഗോയൽ കഴിഞ്ഞയാഴ്ച രാജിവെച്ച സാഹചര്യത്തിൽ കമ്മീഷനിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ മാത്രം ബാക്കിയായതോടെയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചത്.
കോ-ഓപ്പറേഷൻ വകുപ്പ് സെക്രട്ടറി, പാർലമെന്ററി കാര്യ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഗ്യാനേഷ് കുമാർ 1988-ലെ കേരള കേഡർ ഉദ്യോഗസ്ഥനാണ്.
ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ഡോ. സുഖ്ബീർ സിങ് സന്ധു നാഷനൽ ഹൈവേ അതോറിറ്റി ചെയർമാൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. സെക്രട്ടറി, മാനവവിഭവ വികസന വകുപ്പ് അഡീ. സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
CEC Shri Rajiv Kumar welcomed the two newly-appointed Election Commissioners, Shri Gyanesh Kumar & Dr Sukhbir Singh Sandhu who joined the Commission today
#ECI #ChunavKaParv pic.twitter.com/9cHMWF0UOo— Spokesperson ECI (@SpokespersonECI) March 15, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്