ന്യൂഡല്‍ഹി: വിമാനത്തിന്റെ എഞ്ചിൻ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റിലെത്തിക്കണമെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റിയുടേതാണ് നിർദ്ദേശം.
എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്‌പൈസ് ജെറ്റ്, വിസ്താര, എ.ഐ.എക്‌സ്. കണക്‌ട്, എയർ ഇന്ത്യ എക്സ്‌പ്രസ് എന്നീ വിമാനക്കമ്ബനികള്‍ക്കാണ് നിർദ്ദേശം നല്‍കിയിട്ടുള്ളത്.
പത്തുമിനിറ്റിനകം ആദ്യ ലഗേജ് എത്തണമെന്നും അരമണിക്കൂറിനുള്ളില്‍ എല്ലാ ബാഗുകളും എത്തിക്കണമെന്നുമാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ പറയുന്നത്.
ലഗേജ് വൈകുന്നുവെന്നുള്ള യാത്രക്കാരുടെ പരാതികള്‍ സ്ഥിരമായതിനെത്തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ നിർദ്ദേശം. കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദേശപ്രകാരമാണ് ഇടപെടല്‍.
ഫെബ്രുവരി 26-ന് നിർദേശം പ്രാബല്യത്തില്‍വരും. ലഗേജുകള്‍ വൈകുന്നത് മൂലം പല യാത്രക്കാർക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാവുന്നുണ്ട്. കണ്‍ക്ഷൻ തീവണ്ടി അടക്കം നഷ്ടമാകുന്ന സ്ഥിതി പോലും വന്നിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്