ന്യൂഡൽഹി: ഡൽഹിക്കു പിന്നാലെ മുംബൈ വ്യോമപരിധിക്കു സമീപവും വിമാനങ്ങൾക്കുനേരെ ജാമിങ് അഥവാ ജിപിഎസ് വഴിതെറ്റിക്കൽ ശ്രമം നടക്കുന്നതായി മുന്നറിയിപ്പ്. വിമാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി.
‘ഫ്ലൈറ്റ്റഡാർ24’ എന്ന ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റിലും ഇന്ത്യയുടെ പടിഞ്ഞാറൻഭാഗത്തു ജിപിഎസ് ജാമിങ് ശ്രമം നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
തെറ്റായ റേഡിയോ സിഗ്‌നലുകൾ അയച്ചു വിമാനങ്ങളുടെ വഴിതെറ്റിക്കുന്നതാണ് ജിപിഎസ് സ്പൂഫിങ്.
രാജ്യാന്തര സംഘർഷങ്ങൾ അടക്കം നടക്കുന്ന മേഖലകളിൽ ഭൂമിയിൽനിന്ന് പ്രത്യേക ഉപകരണം ഉപയോഗിച്ചാണു വ്യാജ സിഗ്‌നലുകൾ അയയ്ക്കുന്നത്.
ഡൽഹിയുടെ ആകാശത്ത് കഴിഞ്ഞ ഒരാഴ്ചക്കാലം ജിപിഎസ് സ്പൂഫിങ് ശ്രമം കണ്ടെത്തിയിരുന്നു. സിഗ്‌നലുകൾ പൂർണമായും വിലക്കുന്നതാണു ജാമിങ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
