ബെംഗളൂരു: ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ പെൺകുട്ടിയുടെ ഒരു ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ കാണാതായതായി പരാതി.
ഒമ്പതാം ക്ലാസുകാരിയായ ദിവ്യൻഷി എന്ന കുട്ടി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. ഇവരുടെ അമ്മയാണ് ഇപ്പോൾ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
കുട്ടിയുടെ മൃതദേഹം കുടുംബത്തിന് കൈമാറുമ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പരാതി.
മകളെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ മൃതദേഹം കൈമാറിയപ്പോൾ അവ ഉണ്ടായിരുന്നില്ല എന്നും മാതാവ് പറയുന്നു. മൃതദേഹം സൂക്ഷിച്ച മോർച്ചറിയിൽ വെച്ചാകാം ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത് എന്നും ഇവർ ആരോപിക്കുന്നു.
മകൾ അവസാനമായി ധരിച്ചിരുന്ന ആഭരണങ്ങളോട് തങ്ങൾക്ക് വൈകാരികമായ അടുപ്പമുണ്ടെന്നും അതുകൊണ്ട് അവ കണ്ടുപിടിച്ചുതരണമെന്നും അമ്മ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്