ബെംഗളൂരു: പരീക്ഷാഹാള്‍ ടിക്കറ്റ് വീട്ടില്‍ വളർത്തുന്ന ആട് തിന്നതിനെ തുടർന്ന് ഒമ്പതാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി വടക്കൻ കർണാടത്തിലെ ബീദർ ജില്ലയിലെ ബസവകല്യാണിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഹാള്‍ ടിക്കറ്റ് ആട് തിന്നതായി മനസ്സിലായതോടെ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് വിദ്യാർഥിനി ഭയന്നു. തുടർന്ന് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ച് സ്കൂള്‍ ഹെഡ്മാസ്റ്റർക്ക് കത്തെഴുത്തിയതും തുടർന്ന് ഈ കത്ത് സഹോദരനെ ഏല്‍പ്പിച്ചശേഷം വീടുവിട്ടിറങ്ങുകയും ചെയ്തത്.
തുടർന്ന് വീട്ടുകാരും അയല്‍വാസികളും മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ കൃഷിയിടത്തിലുള്ള കിണറ്റില്‍ വിദ്യാർഥിനിയെ കണ്ടെത്തുകയായിരുന്നു. അവശനിലയിലായ വിദ്യാർഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്