ഗോവ നിശാക്ലബ്ബിലെ തീപിടുത്തം; ക്ലബ്‌ ഉടമകൾക്കായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്

DECEMBER 9, 2025, 5:53 PM

ഗോവ: നിശാ ക്ലബ്ബിലെ തീപിടുത്തത്തിൽ രാജ്യം വിട്ട ക്ലബ്‌ ഉടമകൾക്കായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.

 25 പേരുടെ മരണത്തിന് ഇടയാക്കിയ ഗോവ ബിർച്ച് ക്ലബ്‌ തീപിടുത്ത അപകടത്തിൽ കടുത്ത നടപടികളാണ് ഉടമകൾക്കെതിരെ ഗോവ സർക്കാർ സ്വീകരിക്കുന്നത്.

ലുത്ര ഉടമസ്ഥതയിലുള്ള വാഗോട്ടാർ പബ്ബ് പൊളിക്കാൻ ഗോവ സർക്കാർ നിർദേശിച്ചു.

vachakam
vachakam
vachakam

ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റു ഹോട്ടലുകൾക്കെതിരെയും നടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നുണ്ട്.

അപകടത്തിൽ FIR രജിസ്റ്റർ ചെയ്തതിന് പിന്നാലെ ബിർച്ച് ബൈ റോമിയോ ലെയ്നിന്റെ ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും തായ്‌ലന്റിലേക്ക് കടന്നു.

അപകടം നടന്ന് മണിക്കൂറുകൾക്ക് അകമാണ് ഇരുവരും രാജ്യംവിട്ടത്. ഇമിഗ്രേഷൻ ബ്യൂറോ ഇരുവർക്കും എതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam