ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ സഹായം തേടിയ പത്തു പേരുൾപ്പെടെ 40 പാലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ അധികൃതർ അറിയിച്ചു. ശവപ്പെട്ടികളുടെ ക്ഷാമം മൂലം വിലാപയാത്രക്കാർക്ക് പുതപ്പിനെ ആശ്രയിക്കണ്ടി വന്നു. മധ്യ - തെക്കൻ ഗാസയിലുള്ള ഗാസ ഹ്യുമാനറ്റേറിയൻ ഫൗണ്ടേഷൻ്റെ സഹായ കേന്ദ്രങ്ങൾക്ക് സമീപമുള്ള രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് 10 പേർ മരിച്ചതെന്ന് പ്രാദേശിക ഡോക്ടർമാർ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ജി.എച്ച്.എഫ് ( ഗാസ ഹ്യുമാനറ്റേറിയൻ ഫൗണ്ടേഷൻ ) പ്രവർത്തനം ആരംഭിച്ചതിനു ശേഷം സഹായം സ്വീകരിക്കാൻ ശ്രമിച്ച ആയിരത്തിലധികം ആളുകൾ ഇസ്രായേൽ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്.
ഞങ്ങൾക്ക് യുദ്ധം വേണ്ട, സമാധാനം വേണം, ഈ ദുരിതം അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ തെരുവിലാണ്, എല്ലാവർക്കും വിശപ്പാണ്, എല്ലാവരും മോശം അവസ്ഥയിലാണ്, സ്ത്രീകൾ തെരുവിലാണ്, എല്ലാ മനുഷ്യരെയും പോലെ സാധാരണ ജീവിതം നയിക്കാൻ ഞങ്ങൾക്ക് ഒന്നും ലഭ്യമല്ല, ജീവിതമില്ല," ഗാസയിലെ ഒരുദ്യോസ്ഥൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
