രാഘവ് ഛദ്ദയ്ക്ക് 'ഷോക്ക്'; ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ നഷ്ടപ്പെട്ടത് 10 ലക്ഷം ഫോളോവേഴ്സിനെ!

APRIL 25, 2026, 3:53 AM

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയ്ക്ക് സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടി. ബിജെപി പ്രവേശനത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്സിനെയാണ് ഛദ്ദയ്ക്ക് ഇൻസ്റ്റാഗ്രാമിൽ നഷ്ടമായത്.

വെള്ളിയാഴ്ച 14.6 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന അദ്ദേഹത്തിന് ശനിയാഴ്ച ഉച്ചയോടെ അത് 13.5 ദശലക്ഷമായി കുറഞ്ഞു. യുവതലമുറയെ, പ്രത്യേകിച്ച് 'ജെൻ സി' (Gen Z) വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കങ്ങൾ നടത്തിയിരുന്ന ഛദ്ദയ്ക്ക് അതേ വിഭാഗത്തിൽ നിന്ന് തന്നെ വലിയ പ്രതിഷേധം നേരിടേണ്ടി വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഡൽഹി രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ഛദ്ദ എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. തന്നോടൊപ്പം ആറ് എഎപി രാജ്യസഭാ എംപിമാരെ കൂടി ബിജെപി പാളയത്തിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

vachakam
vachakam
vachakam

രാജ്യസഭയിലെ എഎപിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടതിന് പിന്നാലെ അദ്ദേഹം പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഒരു പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ടാണ് അദ്ദേഹം ബിജെപിയിൽ ചേക്കേറിയത്.

യുവജനങ്ങളെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങൾക്കൊപ്പം തന്നെ വിമാനത്താവളങ്ങളിലെ ഭക്ഷണവില, ഡെലിവറി പാർട്ണർമാരുടെ പ്രശ്നങ്ങൾ തുടങ്ങിയവ നിരന്തരം ഉന്നയിച്ചിരുന്ന നേതാവായിരുന്നു രാഘവ് ഛദ്ദ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam