ഡൽഹി: 2019 ഏപ്രിലിനും 2024 ഫെബ്രുവരിക്കും ഇടയിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ സംഭാവന ചെയ്ത മൂന്ന് കമ്പനികൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) ആദായ നികുതി വകുപ്പിന്റെയും അന്വേഷണ പരിധിയിലുള്ളവ.
ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് ലിമിറ്റഡ്, മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (MEIL), വേദാന്ത പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കമ്പനികൾ.
ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാൻ്റിയാഗോ മാർട്ടിനാണ് ഇലക്ടറൽ ബോണ്ട് വിതരണക്കാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. സാൻ്റിയാഗോ മാർട്ടിൻ്റെ കീഴിലാണ് ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസ് ലിമിറ്റഡ് കമ്പനി. 1368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്.
2019 മുതല്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം നേരിടുന്ന കമ്പനിയാണിത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരധോന നിയമവുമായി ബന്ധപ്പെട്ട് 2023ല്‍ കോയമ്പത്തൂരിലും ചെന്നൈയിലുമായി ഇ ഡി തിരച്ചില്‍ നടത്തിയിരുന്നു. കേരളത്തില്‍ സിക്കിം സർക്കാരിന്റെ ലോട്ടറി വിറ്റതുമായി ബന്ധപ്പെട്ട സിബിഐ കേസിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണമെന്നാണ് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് (എംഇഐഎൽ) പട്ടികയിൽ രണ്ടാമത്. 1989ൽ ആദ്രപ്രദേശിൽ സ്ഥാപിതമായ കമ്പനി 966 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. ഗോദാവരി നദിയിലെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, റോഡ് നിർമ്മാണം, ടെലികോം തുടങ്ങിയ നിരവധി പദ്ധതികളുടെ ഭാഗമാണ് കമ്പനി. മെഡിഗഡ ബാരേജ് വെള്ളത്തിനടിയിലായതിനെ തുടർന്ന് കാളേശ്വരം പദ്ധതി വിവാദത്തിലാകുകയും അഴിമതി ആരോപണങ്ങൾ നേരിടുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്