ന്യൂഡല്‍ഹി: രാജ്യത്ത് കുറച്ച പെട്രോള്‍, ഡീസല്‍ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. ഇന്ന് രാവിലെ 6 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് രൂപ കുറച്ചതിലൂടെ ജനങ്ങളുടെ കുടുംബത്തിന്റെ ക്ഷേമവും സൗകര്യവുമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി തന്റെ എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി.
വലിയ എണ്ണ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഇന്ത്യയില്‍ പെട്രോള്‍ വില 4.65 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സര്‍ക്കാര്‍ 100 രൂപ കുറച്ചിരുന്നു. വനിതാ ദിനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്