ജബൽപുർ: മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ വ്യാഴാഴ്ച 40 ഓളം പേരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് മുങ്ങി നാല് പേർക്ക് ദാരുണാന്ത്യം.
വിനോദ സഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലാണ് അപകടം. നിരവധിപേരെ കാണാതായിട്ടുണ്ട്. 15 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. രക്ഷപ്പെട്ടവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അമിത ഭാരമാണ് ബോട്ട് മുങ്ങാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാന ദുരന്ത നിവാരണസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
