ദില്ലി: ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു.
ചാവേർ സ്‌ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരൻ ഡോക്ടർ ഉമർ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉമർ മുഹമ്മദാണ് കാർ ഓടിച്ചത്. ഇയാൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.
ജമ്മു-കശ്മീർ, ഹരിയാന പോലീസ് കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടർമാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയതെന്ന വിവരം കൂടി പുറത്ത് വരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
