താനെ: വിവാഹം കഴിക്കാൻ 21 വയസ് വരെ കാത്തിരിക്കാൻ വീട്ടുകാർ നിർദേശിച്ചിട്ടും 19കാരൻ ജീവനൊടുക്കിയാതായി റിപ്പോർട്ട്. ഝാർഖണ്ഡ് സ്വദേശിയും മഹാരാഷ്ട്രയിലെ താനെക്കടുത്ത് ഡോംബിവാലിയിലെ താമസക്കാരനുമായ 19കാരനാണ് ജീവനൊടുക്കിയത്.
ഝാർഖണ്ഡിലെ നാട്ടുകാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ഇയാൾ വീട്ടുകാരോട് ആഗ്രഹം പറഞ്ഞിരുന്നു. എന്നാൽ രണ്ട് വർഷം കൂടി കാത്തിരിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള മനപ്രയാസമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
