ഗാസിയാബാദ്: ഉത്തർ പ്രദേശിൽ സാങ്കൽപ്പിക രാജ്യങ്ങളുടെ പേരിൽ എംബസി ആരംഭിച്ചതിന് അറസ്റ്റിലായ ഹർഷ് വർധൻ ജെയിൻ 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. തന്റെ പേരിലുള്ള തട്ടിക്കൂട്ട് കമ്പനികളിലൂടെ വിദേശ ജോലി തട്ടിപ്പ് നടത്തിയാണ് ഹർഷ് വർധൻ പണമുണ്ടാക്കിയത്.
പത്തു വർഷത്തിനിടെ ഇയാൾ 162 വിദേശ യാത്രകളാണ് നടത്തിയത്. 25 ഷെൽ കമ്പനികളും 10 വിദേശ ബാങ്ക് അക്കൗണ്ടുകളും ഇയാളുടെ ഹർഷ് വർധന്‍റെ പേരിലാണ്. ഇയാളുടെ വിദേശബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിവരം തേടിയിട്ടുണ്ട്.
ഇയാളുടെ തട്ടിക്കൂട്ട് കമ്പനികളിൽ ഏറിയതിലും ഇയാൾ തന്നെയാണ് നിർണായക പദവികൾ വഹിക്കുന്നത്. 10 വർഷത്തിനിടെ യുഎഇ മാത്രം 30 തവണയാണ് ഇയാൾ സന്ദർശിച്ചത്. വളരെ വിശാലമായ തട്ടിപ്പ് രീതിയാണ് ഇയാളുടേതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെസ്റ്റ് ആർക്ടിക്ക, സെബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ സാങ്കൽപ്പിക രാജ്യങ്ങളുടെ പേരിൽ വ്യാജ നയതന്ത്ര ദൗത്യം നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നയതന്ത്ര പ്രതിനിധികൾ ഉപയോഗിക്കുന്ന 12 ഡിപ്ലോമാറ്റിക് പാസ്പോർട്ടുകളാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. ബ്രിട്ടൻ, യുഎഇ, മൗറീഷ്യസ്, തുർക്കി, ഫ്രാൻസ്, ഇറ്റലി, ബൾഗേറിയ, കാമറൂൺ, സ്വിറ്റ്സർലാൻഡ്, പോളണ്ട്, ശ്രീലങ്ക, ബെൽജിയം അടക്കമുള്ള രാജ്യങ്ങളാണ് ഇയാൾ 10 വർഷത്തിനുള്ളിൽ സന്ദർശിച്ചത്.
ഉത്തർ പ്രദേശ് പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കനി നഗറിൽ വാടകയ്ക്ക് എടുത്ത ബംഗ്ലാവിലാണ് ഇയാൾ വ്യാജ എംബസി തയ്യാറാക്കിയത്. അന്വേഷണ സമയത്ത് വെസ്റ്റാർട്ടിക്കയുടെ അംബാസിഡർ എന്നായിരുന്നു ഇയാൾ പൊലീസിനോട് വിശദമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
