മണ്ണിനടിയില്‍ ഉറുമ്പുകള്‍ പൊതിഞ്ഞ നിലയില്‍ പത്ത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഷാജഹാന്‍പുരിലെ ബഹ്ഗുല്‍ നദീതീരത്താണ് ദാരുണ സംഭവം. മണ്ണിനടിയില്‍ ഉറുമ്പുകള്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുഞ്ഞിനെ ജീവനോടെ കണ്ടെത്തുകയായിരുന്നു.
പാലത്തിന് താഴെ ഭാഗത്ത് നിന്ന് കരച്ചില്‍ കേട്ടെത്തിയ ആട്ടിടയനാണ് 10 – 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചത്.മണ്ണിനടിയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ ഉറുമ്പുകള്‍ പൊതിഞ്ഞ അവസ്ഥയിലായിരുന്നു കുഞ്ഞ്. മണ്‍കൂനയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് നീണ്ട കുഞ്ഞിന്റെ കൈ ഒഴികെ ബാക്കി ശരീരഭാഗങ്ങളെല്ലാം കുഴിച്ചിട്ട നിലയിലായിരുന്നു.കുഞ്ഞിനെ കുഴിച്ചിട്ടവര്‍ ശ്വാസം എടുക്കുന്നതിനുള്ള വിടവ് ഇട്ടിരുന്നതായും കുഞ്ഞിനെ രക്ഷിച്ച ആള്‍ പറയുന്നു.
സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല.സംഭവത്തില്‍ കേസെടുത്തുവെന്ന് പൊലീസ് അറിയിച്ചു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടുമെന്നും ജയ്തിപുര്‍ പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്