ഹിന്ദി വാർത്താ ചാനലുകളിൽ ഉർദു പദങ്ങളുടെ അതിപ്രസരം: കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി

SEPTEMBER 23, 2025, 3:18 AM

മുംബൈ: പ്രധാന ഹിന്ദി വാർത്താ ചാനലുകളിലെ ഉർദു പദങ്ങളുടെ അമിത ഉപയോഗം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി. 

പ്രക്ഷേപണത്തിൽ 30 ശതമാനമെങ്കിലും ഉർദു വാക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നാരോപിച്ച് മഹാരാഷ്ട്ര താനെ സ്വദേശിയായ എസ്.കെ ശ്രീവാസ്തവയാണ് പരാതി നൽകിയത്. 

എന്നാൽ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം, പ്രേക്ഷകരുടെ പരാതി ബന്ധപ്പെട്ട ചാനലുകൾക്ക് അയച്ചെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്.

vachakam
vachakam
vachakam

അതേസമയം സ്വീകരിച്ച നടപടി പരാതിക്കാരനെ അറിയിക്കാനും, ബന്ധപ്പെട്ട ചട്ടങ്ങൾക്കനുസൃതമായി മന്ത്രാലയത്തെ അറിയിക്കാനും ചാനലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ എക്സ് കുറിപ്പില്‍ പറയുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam