ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ (89) ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ശ്വാസകോശത്തിലെ അണുബാധയും പനിയും മൂലം ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം പൂനെയിലെ ഭാരതി ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയാണ് പ്രതിഭാ പാട്ടീൽ. 2007 മുതൽ 2012 വരെയുള്ള കാലത്തായിരുന്നു രാഷ്ട്രപതി സ്ഥാനത്തുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്