വീട്ടുജോലിക്കാരിയെ ബലാത്സം​ഗം ചെയ്ത കേസ്: മുന്‍ എംപി പ്രജ്ജ്വൽ രേവണ്ണ കുറ്റക്കാരന്‍

AUGUST 1, 2025, 9:09 AM

ബെംഗളൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചു.

മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ രേവണ്ണ. ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. എംപിമാർക്കും എംഎൽഎമാർക്കും വേണ്ടിയുള്ള പ്രത്യേക കോടതിയിലാണ് വിചാരണ നടന്നത്.

രേവണ്ണയുടെ കുടുംബത്തിന്റെ ഫാം ഹൗസിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരി. 2021 മുതൽ രേവണ്ണ തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്നും ഈ സംഭവങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ പീഡനത്തിന്റെ വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ ആരോപിച്ചു.

vachakam
vachakam
vachakam

ജൂലൈ 18 ന് കേസിൽ വാദം കേൾക്കൽ പൂർത്തിയാക്കി. വിചാരണ വേളയിൽ, കഴിഞ്ഞ വർഷം മെയ് 31 ന് അറസ്റ്റിലായ രേവണ്ണയെയും 26 സാക്ഷികളെയും കോടതി വിസ്തരിച്ചു. തുടർന്ന് ബലാത്സംഗം, ലൈംഗിക പീഡനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്വകാര്യ ചിത്രങ്ങൾ നിയമവിരുദ്ധമായി പ്രചരിപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam