ഡൽഹി: 77-ാമത് റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യാതിഥിയായി യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൺ ഡെർ ലെയ്ൻ എത്തിയത് ഇന്ത്യൻ വസ്ത്രത്തിൽ.
പരമ്പരാഗത ഇന്ത്യൻ ശൈലിയും ആധുനികതയും ഒത്തുചേരുന്ന മെറൂൺ-സ്വർണ്ണ നിറങ്ങളിലുള്ള ബ്രോക്കേഡ് ബന്ദ്ഗാല ജാക്കറ്റും ഓഫ്-വൈറ്റ് പാന്റും ധരിച്ചായിരുന്നു അവർ പരേഡിന് എത്തിയത്.
അന്താരാഷ്ട്ര വേദികളിൽ സാധാരണയായി പാൻറ് സ്യൂട്ടുകൾ ധരിക്കാറുള്ള ഉർസുല, പരമ്പരാഗത ഇന്ത്യൻ സംസ്കാരങ്ങളോട് ഇണങ്ങിച്ചേരുന്ന വസ്ത്രം തിരഞ്ഞെടുത്തത് ശ്രദ്ധേയമായി. ഇന്ത്യൻ സംസ്കാരത്തോടുള്ള അവരുടെ ബഹുമാനമാണ് ഇതിലൂടെ പ്രകടമായത്.
രാഷ്ട്രപതി ദ്രൗപതി മുർമു, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലസ് സാന്റോസ് ഡാ കോസ്റ്റ എന്നിവർക്കൊപ്പം പരമ്പരാഗത കുതിരവണ്ടിയിയിലാണ് കർത്തവ്യ പഥിലേക്ക്ഉർസുല എത്തിയത്.
"റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയാകാൻ കഴിയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു. ഇന്ത്യയുടെ വിജയം ലോകത്തിന് കൂടുതൽ സ്ഥിരതയും സമൃദ്ധിയും സുരക്ഷയും നൽകുന്നു. നമുക്കെല്ലാവർക്കും അതിൻറെ പ്രയോജനം ലഭിക്കും," ഉർസുല എക്‌സിൽ കുറിച്ചു.
രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ അകമ്പടിയോടെ നടന്ന ആചാരപരമായ കുതിരവണ്ടി ഘോഷയാത്ര റിപ്പബ്ലിക് ദിന പരേഡിന്റെ ഏറ്റവും ആകർഷകമായ ചടങ്ങുകളിൽ ഒന്നായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം നൽകുന്ന സാമ്പത്തിക ആഘാതം ഇനിയാണ് വരാനിരിക്കുന്നത്; ആഗോള വിപണികൾ കടുത്ത
വായ്പയെടുത്തവർക്ക് ആശ്വാസം; റിപ്പോ നിരക്കിൽ മാറ്റമില്ലാതെ ആർബിഐ; നിങ്ങളുടെ ഇഎംഐയിൽ എന്ത് മാറ്റമുണ്ടാകും?
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു
ബാങ്ക് അക്കൗണ്ടുകൾ ഇനി മുന്നറിയിപ്പില്ലാതെ ഫ്രോഡ് എന്ന് മുദ്രകുത്താം; സുപ്രീം കോടതിയുടെ നിർണ്ണായക