ന്യൂഡൽഹി: സുപ്രീം കോടതിയുടെ നിർദേശാനുസരണം കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് കടപ്പത്രം വാങ്ങിയ കമ്പനികളുടെ പട്ടിക പുറത്തുവിട്ടത്.
അതിൽ ഏറ്റവും കൂടുതൽ പണം നൽകിയത് ഫ്യൂച്ചർ ഗെയ്മിങ് ആൻഡ് ഹോട്ടൽ സർവീസസ് എന്ന കമ്പനിയാണ്. ഒന്നും രണ്ടുമല്ല, 1368 കോടി രൂപയാണ് പ്രസ്തുത കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയത്.
കോടികൾ ഒഴുക്കിയ മറ്റു കമ്പനികൾ ഏതൊക്കെയെന്ന് നോക്കാം
മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ– 966 കോടി രൂപ
ക്വിക് സപ്ലൈ ചെയ്ൻ പ്രൈവറ്റ് ലിമിറ്റഡ്– 410 കോടി രൂപ
വേദാന്ത ലിമിറ്റഡ്– 400 കോടി രൂപ
ഹാൽദിയ എലർജി ലിമിറ്റഡ്– 377 കോടി രൂപ
ഭാരതി ഗ്രൂപ്– 247 കോടി രൂപ
എസ്സൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്–224 കോടി രൂപ
വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി– 220 കോടി രൂപ
കെവന്റർ ഫുഡ് പാർക് ഇൻഫ്രാ ലിമിറ്റഡ്– 195 കോടി രൂപ
മദൻലാൽ ലിമിറ്റഡ്– 185 കോടി രൂപ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്