ന്യൂ ഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പു തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ തെരെഞ്ഞടുപ്പ് നടക്കുന്നത്.വോട്ടെണ്ണൽ ജൂൺ 4 ആയിരിക്കും.രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് കേരളം വിധി എഴുതുന്നത്.ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്.
ഒന്നാം ഘട്ടം: ഏപ്രിൽ 19
രണ്ടാം ഘട്ടം: ഏപ്രിൽ 26
മൂന്നാം ഘട്ടം: മെയ് 7
നാലാം ഘട്ടം: മെയ് 13
അഞ്ചാം ഘട്ടം: മെയ് 20
ആറാം ഘട്ടം: മെയ് 25
ഏഴാം ഘട്ടം: ജൂൺ 1
ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
10.5 ലക്ഷം പോളിംഗ് ബൂത്തുകൾ ആയിരിക്കും ഇത്തവണ ഉണ്ടാകുക.49.7 പുരുഷ വോട്ടർമാരും 47.1 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 96.8 കോടി വോട്ടർമാരാണ് ഇത്തവണ വിധി എഴുതുന്നത്.ഇതിൽ 1.8കോടി പേർ കന്നി വോട്ടർമാരാണ്.
പോളിംഗ് ബൂത്തുകളിൽ കുടിവെള്ളം, വീൽ ചെയർ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.85 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ടെന്ന് തെരെഞ്ഞടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.
ENGLISH SUMMARY: Loksabha election dates declared
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്