ഭുവനേശ്വർ: നദിയിൽ വസ്ത്രങ്ങൾ കഴുകുന്നതിനിടെ സ്ത്രീയെ മുതല പിടിച്ചു.57 വയസുകാരി സൗദാമിനി മഹലയെയാണ് മുതല പിടിച്ചത്.
ബിന്‍ജാര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാന്തിയ ഗ്രാമത്തിലാണ് സംഭവം.തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ നദിയിൽ വസ്ത്രങ്ങൾ കഴുകാനും കുളിക്കാനുമായാണ് സൗദാമിനി വന്നത്. അതിനിടെ ആരും പ്രതീക്ഷിക്കാത്ത നേരത്ത് മുതല നദിയിൽ നിന്നും പൊങ്ങി വരികയായിരുന്നു. നദിക്കരയിലുണ്ടായിരുന്ന ഗ്രാമീണർ ഉറക്കെ നിലവിളിച്ചു. ചിലർ ശബ്ദമുണ്ടാക്കി മുതലയുടെ ശ്രദ്ധ മാറ്റി സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ വയോധികയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
സംഭവത്തെ കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ അഗ്‌നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി നദിയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്