എട്ടാം ശമ്പള കമ്മീഷൻ: ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പെൻഷനും മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കുമെന്ന വാഗ്ദാനവുമായി കേന്ദ്രം

MARCH 27, 2026, 12:50 AM

ഡൽഹി: കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പാർലമെന്റിൽ വ്യക്തമാക്കിയതായി റിപ്പോർട്ട്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

2025 നവംബർ 3-നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്‌കരിക്കുന്നതിനായാണ് കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്.

കമ്മീഷന്‍ 18 മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കാനാണ് നിർദേശം. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാകുമെന്ന് ആണ് പ്രതീക്ഷ. പരിഷ്‌കരിച്ച ശമ്പളം 2026 അവസാനം അല്ലെങ്കിൽ 2027 ആരംഭത്തിൽ ലഭിക്കാൻ സാധ്യത ഉണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ തേടുകയാണ് സർക്കാർ. ഇതിനായി MyGov പോർട്ടലിൽ 18 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജീവനക്കാരുടെ സംഘടനകൾ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് മാർച്ച് 31 വരെ ഓൺലൈനായി തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam