വായ്പാ തട്ടിപ്പ്: അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

AUGUST 1, 2025, 9:16 AM

ഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്.  മൂവായിരം (3000) കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം.

കേസിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി ഇ.ഡി. അനിൽ അംബാനിയെ വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ, അനിൽ അംബാനി രാജ്യം വിടുന്നത് തടയുന്നതിന്റെ ഭാഗമായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും പ്രവേശന, എക്സിറ്റ് ഗേറ്റുകളിൽ സാധാരണയായി ലുക്ക്ഔട്ട് നോട്ടീസുകൾ സ്ഥാപിക്കാറുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ അന്വേഷണ ഘട്ടത്തിൽ രാജ്യം വിടുന്നത് തടയാനാണിത്.

vachakam
vachakam
vachakam

റിലയൻസ് ഗ്രൂപ്പിന് ലഭിച്ച 3000 കോടി രൂപ വായ്പ വകമാറ്റി ചെലവഴിച്ചെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. 2017 നും 2019 നും ഇടയിലാണ് യെസ് ബാങ്കിൽ നിന്ന് റിലയൻസ് ഗ്രൂപ്പിന് ഇത്രയും തുക വായ്പയായി ലഭിച്ചത്.

ബാങ്കിൻ്റെ പ്രമോട്ടർമാർക്ക് വായ്പ അനുവദിക്കുന്നതിന് മുൻപ് പണം ലഭിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലാണ് അനിൽ അംബാനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam