ചൈനീസ് വാതുവെപ്പ് ആപ്പുകള്‍ക്കെതിരെ ഇ.ഡി; 123 കോടി രൂപ മരവിപ്പിച്ചു

FEBRUARY 29, 2024, 2:32 PM

ന്യൂഡല്‍ഹി: ചൈനീസ് നിയന്ത്രണത്തിലുള്ള വാതുവെപ്പ്- വായ്പാ ആപ്പുകള്‍ക്കെതിരായി കര്‍ശന നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തെ തുടര്‍ന്ന് 123 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങള്‍ ഇഡി മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നായിരുന്നു നടപടി.

ഇത്തരം ആപ്പുകളിലൂടെ നിരവധിപേര്‍ വഞ്ചിക്കപ്പെട്ടതായി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഇ.ഡി നീക്കം. ഇഡിയുടെ പ്രസ്താവന പ്രകാരം ഫെബ്രുവരി 23, 24 തീയതികളില്‍ NIUM ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും മുംബൈയിലെ സോഡൂസ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് വിക്ര ട്രേഡിംഗ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ടൈറന്നസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, എം/എസ് (Xoduz Solution Pvt Ltd, Vikrah Trading Enterprises Pvt Ltd, Tyrannus Technology Pvt Ltd, M/s). ഫ്യൂച്ചര്‍ വിഷന്‍ മീഡിയ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈയിലെ എം/എസ് അപ്രികിവി സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിയിലെ റാഫേല്‍ ജെയിംസ് റൊസാരിയോ എന്നിവരുടെയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

ഇവിടങ്ങളില്‍ നിന്ന് നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ച ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍, കുറ്റാരോപിതരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവിധ ജംഗമ, സ്ഥാവര സ്വത്തുക്കളുടെ വിശദാംശങ്ങള്‍ എന്നിവ പിടിച്ചെടുത്തു.

'കേരളത്തിലെ ഒരു കൂട്ടം മ്യൂള്‍ അക്കൗണ്ടുകള്‍ വഴി അനധികൃത ഓണ്‍ലൈന്‍ വായ്പ, ചൂതാട്ടം, വാതുവെപ്പ് ആപ്പുകള്‍ മുന്‍നിര്‍ത്തി തെറ്റായ വരുമാനം കണ്ടെത്തിയത് ലക്ഷ്യമിട്ടായിരുന്നു അന്വേഷണമെന്ന് ഇഡി വ്യക്തമാക്കി. ചൈനീസ് സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന ഓണ്‍ലൈന്‍ ലോണ്‍, ചൂതാട്ടം, വാതുവെപ്പ് ആപ്പുകള്‍ വഴിയുള്ള വഞ്ചന സംബന്ധിച്ച ആരോപണങ്ങളില്‍ കേരള, ഹരിയാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam