ചെന്നൈ: ലഹരിക്കടത്ത് കേസിൽ സിനിമാ നിർമാതാവ് ജാഫർ സാദിഖിന്റെ 8 അക്കൗണ്ടുകൾ മരവിപ്പിച്ചു .
ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി 3 തമിഴ്നാട് സ്വദേശികളെ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)കഴിഞ്ഞ ദിവസം ഡൽഹിയിൽ പിടികൂടിയിരുന്നു.
സംഭവത്തിൽ ഒളിവിലുള്ള പ്രധാന പ്രതിയാണ് ജാഫർ സാദിഖ്. ഇദ്ദേഹത്തിന്റെ 8 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
ഡിഎംകെയുടെ ചെന്നൈ വെസ്റ്റ് ജില്ലാ ഡപ്യൂട്ടി ഓർഗനൈസറായിരുന്ന ജാഫർ സാദിഖിനെ കേസിൽ പ്രതിയായതിനു പിന്നാലെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു.
സിനിമ നിർമാതാവ് കൂടിയായ സാദിഖാണു ലഹരിക്കടത്തിന്റെ സൂത്രധാരനെന്നും എൻസിബി കണ്ടെത്തി. ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്തിയ എൻസിബി സംഘം മൈലാപ്പൂരിലെ ജാഫർ സാദിഖിന്റെ വീട് സീൽ ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്