ഡൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ഗസ്റ്റ് ഹൗസിലെ മാനേജർ മഹേന്ദ്ര പ്രസാദ് അറസ്റ്റിൽ. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയായ മഹേന്ദ്ര പ്രസാദ് 2008 മുതൽ ജയ്സാൽമീറിലെ ചന്ദൻ പ്രദേശത്തെ ഡിആർഡിഒ ഗസ്റ്റ് ഹൗസിന്റെ മാനേജരായിരുന്നു.
മേഖലയിലെ തന്ത്രപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ ശത്രുരാജ്യത്തിന് നൽകിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈലിൽ നിന്നും വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം.
അതിർത്തിക്കപ്പുറത്തുള്ള ഐഎസ്ഐ ഏജന്റുമായി സൈനിക നീക്കങ്ങളും പ്രതിരോധ പരീക്ഷണങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ മഹേന്ദ്ര പ്രസാദ് പങ്കിട്ടതായി റിപ്പോർട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
