കൊൽക്കത്ത: മമത ബാനർജിയെ നിയമസഭയിലേക്ക് എത്തിക്കാൻ താൽപര്യമറിയിച്ച് തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എംഎൽഎ ഹുമയൂൺ കബീർ. മുർഷിദാബാദിലെ തൻ്റെ രണ്ടാമത്തെ സീറ്റ് മമതയ്ക്കായി ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാണെന്നാണ് കബീർ അറിയിച്ചത്.
നൗഡയിൽ നിന്നും രജിനഗറിൽ നിന്നും ഹുമയൂൺ കബീർ വിജയിച്ചിരുന്നു.രജിനഗറിൽ നിന്നും മമതയെ വിജയിപ്പിക്കാൻ കഴിയുമെന്നാണ് ഹുമയൂണിൻ്റെ വാഗ്ദാനം.
ഇന്ന് മമത നേരിടുന്ന സാഹചര്യം തന്നെ വിഷമിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ ഹുമയൂൺ ഇന്ന് താൻ എന്തായിട്ടുണ്ടോ അതിന് കാരണം മമതയാണെന്നും പറഞ്ഞു. നിലവിൽ മമതയുടെ വാക്കുകൾ ആരും ശ്രദ്ധിച്ചേക്കില്ല, പക്ഷേ രജിനഗറിൽ അവസാന വാക്ക് തൻ്റേതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബംഗാളിൽ ബാബറി മസ്ജിദ് നിർമ്മിക്കുമെന്ന് പ്രസ്താവനയിലൂടെ ശ്രദ്ധേയനായ ഹുമയൂണിനെ പാർട്ടി അച്ചടക്ക ലംഘനത്തിന് മമത ബാനർജി തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
