ചെന്നൈ: കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളില്‍ ഇൻഡ്യ സഖ്യത്തിന് ഉറക്കം നഷ്ടപ്പെടുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് പിന്നാലെ വിമർശനവുമായി തമിഴ്നാട് മന്ത്രി ഉദയവിധി സ്റ്റാലിൻ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെയും ബി.ജെ.പിയെയും തിരികെ വീട്ടിലെത്തിക്കുന്നതുവരെ തന്റെ പാര്‍ട്ടി ഉറങ്ങില്ലെന്നാണ് ഉദയനിധി സ്റ്റാലിന്‍ തിരിച്ചടിച്ചത്.
ഡിഎംകെയ്ക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അതേ, നിങ്ങളെ തിരികെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിയെ തിരികെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങള്‍ ഉറങ്ങാന്‍ പോകുന്നില്ല.
2014ല്‍ പാചകവാതക സിലിണ്ടറിന്റെ വില 450 രൂപയായിരുന്നു. ഇന്ന് അത് 1200 ആയി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ വിലയില്‍ നൂറ് രൂപ കുറച്ച് മോദിയുടെ പുതിയ നാടകവും. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ 500രൂപയായിരിക്കും മോദി സിലിണ്ടറിന് ഉയർത്തുക- ഉദയനിധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്