നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വാഹനം മാറ്റുന്നതിനെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. കമേരല ഗ്രാമത്തിലെ ഹർക്കേഷ് ആണ് കൊല്ലപ്പെട്ടത്. ഇയാളെ ഒരു കൂട്ടം യുവാക്കൾ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
യുവാക്കൾ മദ്യപിച്ച് വാഹനം നടുറോഡിൽ നിർത്തിയിട്ടത് ഹർക്കേഷ് ചോദ്യം ചെയ്തതാണ് തർക്കങ്ങളുടെ തുടക്കം. തർക്കം പിന്നീട് അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള സുഹൃത്ത് മോഹിത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഹർക്കേഷ്. മദ്യപിച്ച ഒരു കൂട്ടം ആളുകൾ വാഹനം റോഡിന്റെ നടുവിൽ നിർത്തി ഗതാഗതം തടസപ്പെടുത്തി. വാഹനം മാറ്റാൻ ഹർക്കേഷ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. വടികളും മറ്റ് മൂർച്ഛയുള്ള ആയുധങ്ങളും ഉപയോഗിച്ച് ഹർക്കേഷിനെയും സുഹൃത്തിനെയും സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹർക്കേഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ആക്രമണം നടന്നയുടൻ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
