ഡൽഹിയിൽ കർഷക സമരത്തിനിടെ കർഷകൻ മരിച്ചതായി റിപ്പോർട്ട്. ഗുരുദാസ് പൂരിൽ നിന്നുള്ള കർഷകനാണ് മരിച്ചത്. മരണകാരണം ഹൃദയഘാതമാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഗ്യാൻ സിങ് എന്ന കർഷകൻ ആണ് മരിച്ചത്.
എന്നാൽ കർഷകന്റെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്. കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് കർഷകന്റെ മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കണ്ണീർ വാതക പ്രയോഗത്തെ തുടർന്ന് ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടായിരുന്നു എന്നും കുടുംബം പറയുന്നു.
അതേസമയം കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്