ഡൽഹി: സിഖ് ഗുരുക്കൻമാരുടെ എഐ ചിത്രങ്ങൾ വിവാദമായതിന് പിന്നാലെ വീഡിയോ പിൻവലിച്ച് യുട്യൂബര്‍ ധ്രുവ് റാഠി.
സിഖ് ഗുരുക്കന്‍മാരെ സാധാരണ മനുഷ്യരെ പോലെ ചിത്രീകരിക്കുന്നതും അവരെ കുറിച്ച് വിഡിയോകളുണ്ടാക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി.
തന്‍റെ വീഡിയോക്ക് നല്ല പ്രതികരണമുണ്ടെങ്കിലും സിഖ് ഗുരുക്കന്മാരുടെ ആനിമേറ്റഡ് ചിത്രീകരണം അവരുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്ന് ചില കാഴ്ചക്കാർക്ക് തോന്നുന്നതിനാൽ പിൻവലിക്കാൻ തീരുമാനിച്ചതായി ധ്രുവ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരിച്ചു.
അകാൽ തഖ്ത്, ശിരോമണി അകാലിദൾ (എസ്എഡി), ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) എന്നിവയുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് 'ദി സിഖ് വാരിയർ ഹു ടെറിഫൈഡ് ദി മുഗൾസ്' എന്ന പേരിൽ അപ്‍ലോഡ് ചെയ്ത എഐ ജനറേറ്റഡ് വീഡിയോ നീക്കം ചെയ്തത്.
ഈ സംഭവമൊരു രാഷ്ട്രീയ–മതപരമായ വിവാദമാക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ഇന്ത്യയുടെ ധീരന്‍മാരെ കുറിച്ച് വിദ്യാഭ്യാസത്തിനുതകുന്ന രീതിയില്‍ ഒരു വിഡിയോ ചിത്രീകരിക്കുക മാത്രമായിരുന്നു ശ്രമമെന്നും ധ്രുവ് പോസ്റ്റിൽ കുറിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്