ദില്ലി: നീറ്റ് ക്രമക്കേടുകളെത്തുടർന്നുള്ള പ്രക്ഷോഭം വിജയിച്ചത് ആഘോഷമാക്കി സിജെപി പ്രവർത്തകർ മടങ്ങി.സമരത്തിനെത്തിയവരെല്ലാം ആഹ്ളാദം പങ്കിട്ട ശേഷമാണ് പിരിഞ്ഞു പോയത്.
കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച ശേഷമാണ് സിജെപി പ്രവർത്തകർ മടങ്ങിയത്. സിജെപിയുടെ സമര വോളന്റീർമാർ ചേർന്നാണ് സമരപന്തൽ പൊളിച്ചത്.
അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ പുതിയ വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചു. പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം പ്രള്‍ഹാദ് ജോഷിയുടെ നിയമനം അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി.
കാബിനറ്റ് മന്ത്രിയായ പ്രള്‍ഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
