ബെംഗളൂരു: ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തൽ നടത്തിയ സ്ഥലത്ത് ആദ്യമായി പരിശോധിച്ച പോയിൻ്റ് നമ്പർ ഒന്നിൽ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. കനത്ത മഴയായതിനാൽ സ്ഥലത്ത് ഉറവയും വെള്ളക്കെട്ടുമാണ്. മൂന്നടി താഴ്ചയിൽ കുഴിച്ചു നോക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം പുഴക്കര ആയതിനാൽ കുഴിച്ചുനോക്കി പരിശോധിക്കുന്നത് ദുഷ്കരമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൂടുതൽ പോയിന്റുകളിൽ പരിശോധന നടത്തുന്ന കാര്യം ആലോചിച്ചു വരികയാണ് എന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
കൂടുതൽ പരിശോധനയ്ക്ക് ജെസിബി എത്തിച്ചിട്ടുണ്ട്. സാക്ഷിക്ക് തൃപ്തിയാകുന്നത് വരെ കുഴിക്കാൻ തയ്യാറാണെന്നും നിലവിൽ ഉറവയും വെള്ളക്കെട്ടും ഉള്ളതിനാൽ മൺവെട്ടിയും ഉപകരണങ്ങളും കൊണ്ട് കൂടുതൽ കുഴിക്കാൻ കഴിയുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്