അഹമ്മദാബാദിലെ വിമാന അപകടം; ബോയിംഗ് വിമാനങ്ങളുടെ പരിശോധന നടത്തും. എയര്‍ ഇന്ത്യക്ക് കര്‍ശന നിര്‍ദേശവുമായി DGCA

JUNE 13, 2025, 12:03 PM

ഡല്‍ഹി: അഹമ്മദാബാദില്‍ 294 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യക്ക് കര്‍ശന നിര്‍ദേശങ്ങളുമായി DGCA രംഗത്ത്. ഓരോ യാത്ര പുറപ്പെടുന്നതിന് മുമ്പും ആറ് തരത്തിലുള്ള പരിശോധന വേണമെന്നാണ് പ്രധാന നിര്‍ദേശം. 

അതേസമയം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഫളൈറ്റ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ഷന്‍ നടത്തണം, പവര്‍ അഷുറന്‍സ് ടെസ്റ്റും നടത്തണം. റിപ്പോര്‍ട്ട് ഡിജിസിഎക്ക് കൈമാറണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍. ബോയിംഗിന്റെ ഡ്രീംലൈനര്‍ 787-8, 787-9 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളുടെ സുരക്ഷാ പരിശോധന ശക്താമാക്കാനും കമ്പനിക്ക് ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

ഇന്ധനം, എഞ്ചിന്‍, ഹൈഡ്രോളിക് സംവിധാനം അടക്കമുള്ളവ പരിശോധിക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ഇവ പരിശോധിച്ചശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam