ഇനി ജീവിക്കാൻ വയ്യ! ഭാര്യയുമായി തര്‍ക്കം, ജീവനൊടുക്കും മുന്‍പ് ജഡ്ജി പിതാവിനെ വിളിച്ചു

MAY 3, 2026, 9:01 AM

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മരിക്കുന്നതിനു തൊട്ടുമുന്‍പ് അമന്‍ പിതാവിനെ വിളിച്ചിരുന്നതായും താന്‍ കെണിയില്‍പ്പെട്ടെന്നും രണ്ടു മാസമായി പീഡിപ്പിക്കപ്പെടുകയാണെന്നും പറഞ്ഞതായി കുടുംബാംഗങ്ങള്‍ പറയുന്നു.

ഇനി തനിക്ക് ജീവിക്കാനാവില്ലെന്നും അമന്‍ പിതാവിനോട് പറഞ്ഞതായി കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടിലെ ശുചിമുറിയില്‍ ഷോളില്‍ തൂങ്ങിമരിച്ച നിലയിലാണ് 30കാരനായ ജഡ്ജിയെ കണ്ടെത്തിയത്. തൂങ്ങി മരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

അമന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫോണ്‍ കോളിനെത്തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തേക്ക് പാഞ്ഞെത്തിയത്. ജഡ്ജിയുടെ മരണത്തിനു പിന്നില്‍ സംശയാസ്പദമായ നിരവധി സാഹചര്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam