വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി ചുരുക്കി; വോട്ട് ചെയ്യാൻ കഴിയാതെ വലിയൊരു വിഭാഗം അപേക്ഷകർ പുറത്ത് 

MARCH 23, 2026, 11:56 PM

വിവരം: തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി ചുരുക്കിയതിനെ തുടർന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതെ വലിയൊരു വിഭാഗം അപേക്ഷകർ പുറത്തായതായി റിപ്പോർട്ട്. മാർച്ച് 15 വരെ അപേക്ഷ നൽകിയവർക്കാണ് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ ഇടം ലഭിക്കുക എന്നാണ് ലഭിക്കുന്ന വിവരം.

ഇതോടെ നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം വരെ അപേക്ഷകൾ പരിഗണിക്കുമെന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഉറപ്പ് ആണ് പാഴായത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ നൽകിയ ഉറപ്പും നടപ്പായില്ലെന്നും വിമർശനം ഉയരുന്നു.

മാർച്ച് 16 മുതൽ 23 വരെ അപേക്ഷ സമർപ്പിച്ചവർ പട്ടികയിൽ നിന്ന് പുറത്തായതോടെ, ഇവർക്കു ഇത്തവണ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമേ ഈ അപേക്ഷകളിൽ നടപടി സ്വീകരിക്കൂവെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

ഈ സാഹചര്യത്തിൽ മാർച്ച് 23 വരെ അപേക്ഷ നൽകിയ അർഹരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം വ്യാപകമായി ഉയരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam