ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികളുടെ ദിവസക്കൂലി കേന്ദ്രസർക്കാർ വർധിപ്പിച്ചു.കേരളത്തിലെ ദിവസക്കൂലി 349 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. മുൻപ് ഇത് 333 രൂപയായിരുന്നു.
സംസ്ഥാനങ്ങളിലെ ദിവസ വേതനം വർധിപ്പിച്ചതായുള്ള ഉത്തരവ് കേന്ദ്ര സർക്കാർ അല്പം മുൻപ് പുറപ്പെടുവിച്ചു.വര്‍ധിപ്പിച്ച വേതനം 2024 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഹരിയാനയിലും സിക്കിമിലുമാണ് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത്.374 രൂപയാണ് ഇവിടെ ലഭിക്കുക.234 രൂപ ലഭിക്കുന്ന അരുണാചൽ പ്രദേശിലും നാഗാലാന്റിലുമാണ് ഏറ്റവും കുറവ് വേതനം.
ആന്ധ്ര പ്രദേശ് 300, അസം 249, ബിഹാര്‍ 245, ഛത്തീസ്‌ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295, ഹിമാചൽ പ്രദേശ് നോൺ ഹിമാചൽ പ്രദേശ് 236, ജമ്മു കശ്മീര്‍ 259, ലഡാക്ക് 259, ജാര്‍ഖണ്ഡ് 245, കര്‍ണാടക 349. കേരളം 346, മധ്യ പ്രദേശ് 243, മഹാരാഷ്ട്ര 297, മണിപ്പൂര്‍ 272, മേഘാലയ 254, മിസോറം 266, ഒഡിഷ 254, പഞ്ചാബ് 322, രാജസ്ഥാൻ 266, സിക്കിം 249, സിക്കിമിലെ 3 പഞ്ചായത്തുകളിൽ 374, തമിഴ് നാട് 319, തെലങ്കാന 242, ഉത്തരാഖണ്ഡ് 237, വെസ്റ്റ് ബംഗാൾ 250, ആന്റമാൻ ജില്ല 329, നിക്കോബാര്‍ ജില്ല 347, ദദ്ര നഗര്‍ ഹവേലി 324, ദാമൻ ആന്റ് ദിയു 324, ലക്ഷദ്വീപ് 315, പുതുച്ചേരി 319 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പുതുക്കിയ ദിവസവേതനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്