ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ തമിഴ്നാട്ടിൽ നടക്കുന്നത് നിർണായക രാഷ്ട്രീയ നീക്കങ്ങൾ. അണ്ണാ ഡിഎംകെയിലേക്ക് വിജയ് അടുക്കുന്നതായാണ് നിലവിലുള്ള റിപ്പോർട്ടുകൾ.
വിജയിയെ ഫോണിൽ വിളിച്ച് എടപ്പാടി പളനിസ്വാമി തിങ്കളാഴ്ച വൈകീട്ട് അര മണിക്കൂർ സംസാരിച്ചു. കരൂരിലെ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ കാണുന്നതിലും സംസ്ഥാന പര്യടനം പുന:രാരംഭിക്കുന്നതിലുമാണ് ശ്രദ്ധയെന്നാണ് വിജയ് വിശദീകരിച്ചത്.
വൈകാതെ ഇപിഎസ്സിനെ ഒറ്റയ്ക്ക് കാണുമെന്ന് വിജയ് ഉറപ്പ് നൽകിയിട്ടുണ്ട്. തിടുക്കം ഇല്ലെന്നും സമയം എടുത്തോളൂ എന്നും ഇപിഎസ് പ്രതികരിച്ചു.
ഡിഎംകെയെയും എംകെ സ്റ്റാലിനെയും തോൽപിക്കാൻ ഒന്നിക്കണമെന്ന് വിജയിയോട് ഇ പി എസ് അഭ്യർത്ഥിച്ചതായാണ് വിവരം. ഇപിഎസ്സിന്റെ ക്ഷണം വിജയ് തള്ളിയിട്ടില്ലെന്നാണ് സൂചന.
പൊങ്കലിന് ശേഷം ഇക്കാര്യത്തിൽ മറുപടി പറയാമെന്നാണ് വിജയ് ഇപിഎസിന് ഇപ്പോൾ നൽകിയ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്