ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജനവിധി അട്ടിമറിച്ച് എ ഐ എ ഡി എം കെ സർക്കാർ രൂപീകരിക്കാൻ ഗൂഢനീക്കം നടത്തിയതായി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി.
ബി ജെ പിയെ പിൻവാതിലിലൂടെ അധികാരത്തിലെത്തിക്കാനുള്ള ശ്രമമായിരുന്നു ഇത്. ഡി എം കെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നിലയിലുള്ള അട്ടിമറി ശ്രമങ്ങളാണ് എ ഐ എ ഡി എം കെയെ മുൻനിർത്തി ഉണ്ടായത്. എന്നാൽ ഇടതുപാർട്ടികളും വി സി കെയും അതിന് തയ്യാറായില്ലെന്നും ബേബി വെളിപ്പെടുത്തി.
ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന എം കെ സ്റ്റാലിനുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ പുറത്ത് പറയുന്നില്ലെന്നും അത് മര്യാദയല്ലെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ബി ജെ പി നീക്കം മണത്തതോടെയാണ് തമിഴ്നാട്ടിൽ കാര്യങ്ങൾ മാറിമറിഞ്ഞതെന്നും വിജയ് സർക്കാർ രൂപീകരണത്തിന് സി പി എം അടക്കമുള്ള പാർട്ടികൾ പിന്തുണ നല്കിയതുമെന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
